ഒ.പി.എസും ഇ.പി.എസും വിളിച്ച യോഗത്തില്‍ 40 എം.എല്‍.എമാര്‍ എത്തിയില്ല, ശശികലയെ പുറത്താക്കും

ചെന്നൈ: ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും വി.കെ. ശശികലയെ പുറത്താക്കാന്‍ എടപ്പാടി പളനിസ്വാമി വിളിച്ചു ചേര്‍ത്ത എ.ഐ.എ.ഡി.എം.കെ. യോഗം തീരുമാനിച്ചു. എന്നാല്‍, 40 എം.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

പളനിസ്വാമിയും പനീര്‍ശെല്‍വവും ലയിച്ചശേഷം നടന്ന ആദ്യത്തെ യോഗമാണിത്. ടി.ടി.വി. ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കും. ദിനകരനൊപ്പമുള്ള 23 എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 17 എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കാത്തത് പളനി സ്വാമി ക്യാമ്പിന് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!