അണ്ണാ ഡിഎംകെയിലെ ലയനപ്രഖ്യാപനം ഇന്ന് നടന്നേക്കും

അണ്ണാ ഡിഎംകെയിലെ ലയനപ്രഖ്യാപനം ഇന്ന് നടന്നേക്കും

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്ന് നടന്നേക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപനം. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അണ്ണാ ഡിഎംകെയില്‍ ഇരുപക്ഷവും ലയനത്തിലേയ്ക്ക് നീങ്ങിയത്. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തി ശശികലയുടെ പദവിക്ക് സമാനമായ ഒരു നേതൃസ്ഥാനം പനീര്‍ശെല്‍വത്തിന് നല്‍കാനുള്ള തീരുമാനം  യോഗത്തിലുണ്ടാകും. പാര്‍ട്ടിയില്‍ ഒരു നിര്‍ദേശകസമിതി രൂപീകരിച്ച് അതിന്റെ തലവനായി ഒപിഎസ്സിനെ നിയമിക്കാനാണ് സാധ്യത. സമിതിയില്‍ ഇരുപക്ഷത്തുനിന്നുള്ളവര്‍ക്കും തുല്യപ്രാതിനിധ്യമുണ്ടാകും. ഉപമുഖ്യമന്ത്രിപദത്തിന് പുറമേ ഒപിഎസ്സിന് രണ്ട് മന്ത്രിപദവികള്‍ കൂടി ലഭിക്കും.  ലയനപ്രഖ്യാപനത്തിനും അമിത് ഷായുടെ സന്ദര്‍ശനത്തിനും ശേഷം ദിനകരന്‍ ക്യാംപിലെത്ര എംഎല്‍എമാരുണ്ടാകുമെന്നതാണ് സര്‍ക്കാരിന്റെ നിലനില്‍പ് സംബന്ധിച്ച് നിര്‍ണായകമാവുക. നാളെയാണ് അമിത് ഷാ ചെന്നൈയിലെത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!