ഹൈക്കമാന്റ് ഫോര്‍മൂലയും ഉമ്മന്‍ ചാണ്ടി തള്ളി; തീരുമാനം നീളുന്നു

congressഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കുരുക്കഴിക്കാനുള്ള ഹൈക്കമാന്റ് ഫോര്‍മൂലയും പൊളിഞ്ഞു. മന്ത്രിമാരായ കെ. ബാബുവും അടൂര്‍ പ്രകാശും മാറി നില്‍ക്കട്ടേയെന്ന നിര്‍ദേശം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചില്ല. അരോപണ വിധേയര്‍ മാറി നില്‍ക്കുകയാണെങ്കില്‍ അക്കൂട്ടത്തില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

സീറ്റ് തര്‍ക്കത്തിലെ കൂരുക്കഴിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിനു കഴിയാതെയായി. അതിനിടെ, എഴുപതോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായതായിട്ടാണ് സൂചന. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കി പരിഷ്‌കരിച്ച പട്ടികയാണ് സമര്‍പ്പിച്ചിട്ടുള്ളത്. കയ്പമംഗലത്തു പ്രതാപന്റെ പേര് വി.എം. സുധീരന്‍ നിര്‍ദേശച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!