കയ്പമംഗലം: ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി പിന്‍മാറി, ശോഭ സുബിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന

തൃശ്ശൂര്‍: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി. കെഎം നൂറുദ്ദീനാണ് പിന്മാറിയത്. മത്സരിക്കാനില്ലെന്ന് ആര്‍എസ്പി നേതൃത്വത്തെ അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രതിഷേധം യുഡിഎഫിന്റെ ഭാഗത്തു നിന്നുയര്‍ന്ന സാഹചര്യത്തിലാണ് ഇദ്ദേഹം പിന്മാറിയത്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് സൂചനകള്‍. ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥിത്ത്വത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള അനുരജ്ഞന ശ്രമങ്ങളാണ് ആര്‍എസ്പിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അതേസമയം, കയ്പ്പമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ സാധ്യത തെളിയുകയാണ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ശോഭ സുബിനെ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!