യുഡിഎഫില്‍ ബാക്കിയുള്ള ആറ് സീറ്റുകളില്‍ നാളെ ധാരണയാകുമെന്ന് കെപിസിസി

തിരുവനന്തപുരം: യുഡിഎഫില്‍ ബാക്കിയുള്ള ആറ് സീറ്റുകളില്‍ നാളെ ധാരണയാകുമെന്ന് കെപിസിസി. കയ്പമംഗലം, പയ്യന്നൂര്‍, കല്ല്യാശേരി, കാഞ്ഞങ്ങാട്, ഒറ്റപ്പാലം, ദേവികുളം എന്നീ സീറ്റുകളിലാണ് ധാരണയാകാനുള്ളത്. കാഞ്ഞങ്ങാട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പിജി ദേവിനെയാണ് പരിഗണിക്കുന്നത്. കല്ല്യാശ്ശേരിയില്‍ പി രാമകൃഷ്ണനേയും അ‍‍ഡ്വ.നൗഷാദ് വാഴവളപ്പിലിനേയുമാണ് പരിഗണിക്കുന്നത്. പയ്യന്നൂരില്‍ ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്തിക്ക് സാധ്യത. മുഖ്യമന്ത്രിയും, ചെന്നിത്തലയും, സുധീരനും നാളെ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!