പൂട്ടിയ ഒരു ബാറും തുറക്കില്ല: സി.പി.എം

കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും നിലവിലെ മദ്യനയം തിരുത്തില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യ വിവാദമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പൂട്ടിയ ഒരു ബാറും തുറക്കില്ല. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ കൂടുതല്‍ നടപടിയെടുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാവിലെ ചേര്‍ന്ന അവൈലബില്‍ പിബിയിലാണ് കേരളത്തിലെ മദ്യനയത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!