വിഎസും നവമാധ്യമ രംഗത്തേക്ക്

പാലക്കാട്: വിഎസ്സു നവമാധ്യമ രംഗത്തേക്ക്. വിഎസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഫേസ്ബുക്ക് അക്കൗണ്ടും ട്വിറ്റര്‍ അക്കൗണ്ടും ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച രാവിലെ 11 മണിക്ക് സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സോഷ്യല്‍മീഡിയ പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടും വിക്ടോറിയ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആനന്ദ് ജയന്‍ ട്വിറ്റര്‍ അ്ക്കൗണ്ടും തുറക്കും. മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസ് വെബ്‌സൈറ്റ് പരിചയപ്പെടുത്തും. വിഎസിന്റെ വിവരങ്ങളും ചരിത്രവും വെബ്‌സൈറ്റിലുണ്ടാവും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!