തിരുവല്ല: സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ചതായി കുര്യനും മാണിയും

തിരുവല്ല: തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ചതായി പി.ജെ കുര്യനും കെ. എം മാണിയും. ജോസഫ് എം. പുതുശേരിയെ വിജയിപ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കുമെന്നും പി.ജെ കുര്യന്‍ പറഞ്ഞു. തിരുവല്ലയില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള അധികാരം കെ.എം മാണിക്കാണ്. സ്ഥനാര്‍ത്ഥിത്തം സംബന്ധിച്ച് താന്‍ ചില നിര്‍ദേശങ്ങള്‍ മാത്രമാണ് മുന്നോട്ടുവച്ചത്. സ്ഥാനാര്‍ത്ഥിക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കുന്നു. ഇനി ഞങ്ങള്‍ ഒറ്റക്കെട്ടാണ്. പുതുശേരിയുടെ സ്ഥാനാര്‍ത്ഥിത്തം സംബന്ധിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!