ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കെ.ആര്‍ ഗൗരിയമ്മ പിന്‍മാറി

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കെ.ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെ.എസ്.എസ് പിന്‍മാറി. ഇടതു മുന്നണയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് മത്സരിക്കാനുള്ള തീരുമാനം ഗൗരിയമ്മ പിന്‍വലിച്ചത്. ഇടത് മുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആറ് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഗൗരിയമ്മ തീരുമാനിച്ചിരുന്നത്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെന്ററില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!