സിപിഎം ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കുന്നു:വി.എം.സുധീരന്‍

തിരുവനന്തപുരം: സിപിഎം ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ആണ് ഇതിന്റെ ഇടനില. ബിജെപിയും അവരുടെ പൂര്‍വ സംഘടനയായ ഭാരതീയ ജനസംഘവുമായി നേരത്തെ തന്നെ സിപിഐഎമ്മിന് ബന്ധമുണ്ട്. ആ ബന്ധം കൃത്യമായി സ്വന്തം അണികളോട് പോലും വിശദീകരിക്കാനാവാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വന്നു നില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. കേരളം ചോരക്കളമാക്കാനുളള ശ്രമമാണ് സിപിഎമ്മും ബിജെപിയും നടത്തികൊണ്ടിരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!