കേരളത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അഡ്ജസ്റ്റ്‌മെന്റ് ഭരണമാണെന്ന് നരേന്ദ്ര മോദി

narendra modiആലപ്പുഴ: കേരളത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഇടത് വലത് മുന്നണികള്‍ നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് ഭരണമാണെന്ന് നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ സ്വഭാവം അഴിമതിയും കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവം അക്രമവുമാണ്. 70 വര്‍ഷമായി കുടിവെള്ളം പോലും തരാത്തവര്‍ക്ക് എന്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴയിലെ എടത്വയില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

അഴിമതിക്കാര്‍ക്ക് വിടനല്‍കാനുള്ള തിരഞ്ഞെടുപ്പാണിത്. കേരളത്തിന്റെ സുഖവും ദുഃഖവും തന്റേതാണ്. രണ്ട് എംപിമാരെ കേരളത്തിനു നല്‍കിയത് അതിനാലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നത് കല്‍ക്കരിയും ടുജിയുമാണെങ്കില്‍ കേരളത്തില്‍ സോളാറാണ്. സിപിഐഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണെന്ന് മോദി രാവിലെ കാസര്‍കോട് പറഞ്ഞിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!