കേസുണ്ടെന്ന നുണപ്രചാരണം വി.എസ്. നിര്‍ത്തിയില്ലെങ്കില്‍ നിയമനപടി: ഉമ്മന്‍ ചാണ്ടി

ocതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നുണപ്രചരണം നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ 36 കേസുകളുണ്ടെന്ന് വി.എസ് ആരോപിച്ചതാവ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. എന്നാല്‍ തനിക്കെതിരെ ഒരു കേസു പോലും ഇല്ല എന്നതാണ് വാസ്തവം. 18 മന്ത്രിമാര്‍ക്കെതിരെ സുപ്രീം കോടതിയില്‍ 136 കേസുകളുണ്ടെന്നും വി.എസ് പറയുന്നു. ഈ ആരോപണവും അടിസ്ഥാനരഹിതമാണ്. പ്രസ്താവന പിന്‍വലിച്ച് ഉടന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വി.എസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!