സമുദായങ്ങള്‍ മാറി ചിന്തിക്കുന്നു: ശ്രീധരന്‍ പിള്ളയുടെ തന്ത്രപരമായ ഇടപെടല്‍ വിജയം കാണുമോ ? വികസന മുരടിപ്പെന്ന പ്രചാരണത്തെ വിഷ്ണുനാഥ് അതിജീവിക്കുമോ ?

ചെങ്ങന്നൂര്‍: പി.എസ്.ശ്രീധരന്‍ പിള്ളയുടെ മുന്നേറ്റം സിറ്റിംഗ് എം.എല്‍.എ വിഷ്ണു നാഥിനെ വെള്ളം കുടിപ്പിക്കുന്നുണ്ടോ ? സി.പി.എമ്മിന്റെ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായരും കോണ്‍ഗ്രസ് വിമതയായി മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജും രംഗത്തെത്തിയതോടെ ചെങ്ങന്നൂര്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയാണ്.

സിറ്റിംഗ് എം.എല്‍.എ പി.സി. വിഷ്ണുനാഥിന് ഈസി വാക്കോവറായിരിക്കുമെന്ന് ഇപ്പോള്‍ ആരും പറയില്ല. എന്‍.എസ്.എസുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ബി.ജെ.പി നേതാക്കളിലെ പ്രമുഖനെതന്നെ ഇവിടെ ഇറക്കിയത് ഒന്നും കാണാതെയല്ല. അടുത്തിടെchengannur ഈ മേഖലയിലുണ്ടായ മുന്നേറ്റം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി. കോഴിക്കോടു കാരനെന്ന് എല്ലാവരും കരുതുന്ന ചെങ്ങന്നൂരിന്റെ സ്വന്തം ശ്രീധരന്‍പിള്ള വന്‍മുന്നേറ്റമാണ് മണ്ഡലത്തില്‍ ആദ്യവട്ടങ്ങളില്‍ നേടിയിരിക്കുന്നത്.

സുകുമാരന്‍ നായരുമായുള്ള അടുപ്പത്തിനപ്പുറം, നിയമോപദേശകനെന്ന നിലയില്‍ കൂടി എന്‍.എസ്.എസിന് വേണ്ടപെട്ട അഭിഭാഷകനാണ് ശ്രീധരന്‍പിള്ള. അതിനാല്‍ തന്നെ എന്‍.എസ്.സിന്റെ പിന്തുണ ഏറ്റവും കൂടുതല്‍ കിട്ടാന്‍ സാധ്യതയുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ശ്രീധരന്‍പിള്ളയാകും. അതിനെല്ലാം പുറമേ ബി.ജെ.പിയുടെ തീവ്രവാദ നേതാക്കള്‍ക്കിടയിലെ മിതവാദിയെ ക്രൈസ്തവ ന്യൂനപക്ഷങ്ങളും പുര്‍ണ്ണമായും തള്ളുന്നില്ലെന്നതാണ് വെല്ലുവിളി ഉയര്‍ത്തന്നത്.

പ്രചരണം പുരോഗമിക്കുമ്പോള്‍ ചെങ്ങന്നൂരിലെ ചിത്രം മാറുകയാണോയെന്ന് സംശയം ജനിക്കുന്നു. എന്‍.എസ്.എസിന്റെ പിന്തുണ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശോഭനാ ജോര്‍ജിന്റെ സാന്നിദ്ധ്യവും വിഷ്ണുവിന് വലിയ തലവേദന സൃഷ്ടിക്കുകയാണ്. എം.എല്‍.എയായിരിക്കവേ തുടങ്ങിവച്ചതും നിന്നുപോയതുമായ വികസനം തുടരാണ് ശോഭന അവസരം ചോദിക്കുന്നത്. എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസ നേട്ടങ്ങള്‍ സജീവ ചര്‍ച്ചയാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. പല പേരുകള്‍ ചര്‍ച്ച ചെയ്തശേഷമാണ് അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായരെ സി.പി.എം മണ്ഡലത്തിലിറക്കിയത്. സുജാത അടക്കമുള്ളവരെ മറികടന്നാണ് എത്തിയ ഇദ്ദേഹവും തുറന്നു കാട്ടാന്‍ ശ്രമിക്കുന്നത് മണ്ഡലത്തിലെ വികസന മുരടിപ്പാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!