മുഖ്യമന്ത്രി: സി.പി.എം നേതൃയോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി ആന്നെ തീരുമാനിക്കാന്‍ സി.പി.എം നേതൃയോഗം ഇന്ന് ചേരും. രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാന സമിതിയും ചേരും. ജയിച്ച ഏക പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നിയമസഭാ കക്ഷി നേതാവാകണോ അതോ സീനിയോറിട്ടിയും ജനപിന്തുണയും പരിഗണിച്ച് വി.എസ്. അച്യുതാനന്ദന്‍ ആ സ്ഥാനാത്ത് വരണോയെന്ന ചര്‍ച്ചയാണ് നേതാക്കള്‍ക്കിടയില്‍ നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്തുണ്ടായ ചര്‍ച്ചകളുടെയും ധാരണകളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ചര്‍ച്ചകളില്ലാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!