എല്‍.ഡി.എഫിന്റെ പുതിയ മദ്യനയം വരുമെന്ന് കാനം

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ പുതിയ മദ്യനയം വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൂര്‍ണ്ണ മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്പമാണ്. യു.ഡി.എഫിന്റെ മദ്യനയമായിരിക്കില്ല ഈ സര്‍ക്കാര്‍ പിന്തുടരുന്നത്. അത് പ്രകടന പത്രികയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫിന്റെ മദ്യനയം തട്ടിപ്പാണ്. ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അധികാരമില്ല. എല്ലാ വര്‍ഷവും ഏപ്രിലില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. മദ്യവര്‍ജ്ജന നയങ്ങളാണ് എല്‍.ഡി.എഫ് സ്വീകരിക്കുക. ഇതില്‍ മദ്യവിരുദ്ധ സമിതികളെയും സഹകരിപ്പിച്ച് പ്രവര്‍ത്തിക്കും. കെ.സി.ബി.സി പോലെയുള്ള സംഘടനകള്‍ സഹകരിക്കില്ലെങ്കില്‍ അവര്‍ തുറന്നുപറയട്ടെ. സഹകരിപ്പിക്കാന്‍ എല്‍.ഡി.എഫ് തയ്യാറാണെന്നും കാനം പറഞ്ഞു. സി.പി.ഐ മന്ത്രിമാരെ മറ്റെന്നാള്‍ പ്രഖ്യാപിക്കുമെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!