ഇടുതപക്ഷം തങ്ങള്‍ക്ക് വോട്ട് ചെയ്തവരോട് മാന്യത കാട്ടിയില്ലെന്ന് പിസി ജോര്‍ജ്

ഇടുതപക്ഷം തങ്ങള്‍ക്ക് വോട്ട് ചെയ്തവരോട് മാന്യത കാട്ടിയില്ലെന്ന് പിസി ജോര്‍ജ്. വി.എസ്. അച്യുതാനന്ദനോടു സി.പി.എം. കാട്ടിയതു നീതികേടാണെന്നും വി.എസ്. മത്സരിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടതു- വലതു മുന്നണികള്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം തുടരുമെന്നും അതുകൊണ്ടു തന്നെ ഭരണത്തിലെത്തിയാലുടന്‍ എല്‍.ഡി.എഫ്. ഉമ്മന്‍ ചാണ്ടിയെ ജയിലിടുമെന്നൊന്നും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!