രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന

ഡല്‍ഹി:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍  രാഹുല്‍ ഗാന്ധി അധ്യക്ഷ  സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന. പദവി ഏറ്റെടുക്കല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരും. . സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുതിര്‍ന്ന നേതാക്കന്മാരില്‍ നിന്നും അഭിപ്രായം ഉയര്‍ന്നെങ്കിലും അതിനെ മറികടന്ന് രാഹുലിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!