സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി വിപി സജീന്ദ്രന്‍ മത്സരിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അംഗം ഒ രാജഗോപാലിന്റേയും സ്വതന്ത്രനായ പിസി ജോര്‍ജിന്റേയും വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രന്‍ മത്സരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍വകക്ഷി യോഗങ്ങളില്‍ സ്വീകരിച്ച നിലപാട് സിപിഎം തിരുത്തിയത് എങ്ങനെയാണെന്നും വിഷയത്തില്‍ തമിഴ്‌നാടുമായി സംസ്ഥാന സര്‍ക്കാര്‍ ഏന്തെങ്കിലും ചര്‍ച്ച നടത്തിയോയെന്ന്
വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!