അതിരപ്പിള്ളി : നിലപാടിലുറച്ച് സിപിഐ

കൊച്ചി: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്കെതിരെയുള്ള നിലപാടിലുറച്ച് സിപിഐ സംസ്ഥാന സെക്ടട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലില്ല.

മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയെക്കുറിച്ച് പറയാനുള്ള അവകാശമുണ്ട്. അതിനെ എതിര്‍ക്കാനുള്ള അധികാരം സിപിഐക്ക് ഉണ്ടെന്നും കാനം കൊച്ചിയില്‍ പറഞ്ഞു. പ്രകടന പത്രികയില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ മുന്നണിയില്‍ ചര്‍ച്ച നടത്തുന്നതാണ് ശരിയായ രീതി. ഇക്കാര്യം മന്ത്രിമാര്‍ മനസിലാക്കണം. പ്രകൃതിയും മനുഷ്യനും ഒരുമിച്ച് ചേരുന്ന സുസ്തിര വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കേണ്ടത്. മുതലാളിത്ത വികസന പാതയിലല്ല കേരളത്തെ മുന്നോട്ടു കൊണ്ടു പോകേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!