സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്.; പ്രമേയം പാസാക്കി

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടുമായി എന്‍ എസ് എസ് രംഗത്ത്. ശബരിമല വിഷയത്തിലും ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിലുമുള്ള എതിര്‍പ്പ് വ്യക്തമാക്കി എന്‍എസ്എസ് പ്രമേയം പാസാക്കി. ബജറ്റ് സമ്മേളനത്തിനിടെയാണ് എന്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്.

ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടതിലും നിയമനങ്ങള്‍ പിഎസ്‌സി വഴിയാക്കുന്നതിനും എതിരെയാണ് പ്രമേയം. കൂടാതെ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വര്‍ഗ്ഗീയതയോടുള്ള മൃദു സമീപനമാണ് യുഡിഎഫിന്റെ പരാജയമെന്ന് പ്രമേയം പറയുന്നു. മുന്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്തതുപോലെ ഈ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!