സരിത എസ്. നായരെ സ്വാധീനിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവിക്കെതിരെ അപ്രഖ്യാപിത അച്ചടക്ക നടപടി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരെ സ്വാധീനിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവിക്കെതിരെ അപ്രഖ്യാപിത അച്ചടക്ക നടപടി. തമ്പാനൂര്‍ രവിയെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചു. കാര്യമായ സംഘടനാ ചുമതലകളൊന്നും രവിയെ ഏല്‍പ്പിച്ചിട്ടില്ല. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ രവിയുടെ പേര് കെ.പി.സി.സിയുടെ അറിയിപ്പുകളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഒഴിവാക്കി.

കഴിഞ്ഞ ദിവസത്തെ നേതൃയോഗങ്ങളുടെ അറിയിപ്പ് രവിക്ക് പകരം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നേരിട്ടാണ് നല്‍കിയത്. നേതൃയോഗങ്ങളില്‍ സ്വാഗതം പറയുന്ന ചുമതലയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. നിര്‍വാഹക സമിതിയില്‍ പങ്കെടുക്കാതിരുന്ന രവി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!