ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇടതു മുന്നണിയുടെ പച്ചക്കൊടി

ഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇടതു മുന്നണിയുടെ പച്ചക്കൊടി. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് ബംഗാളിലെ ഇടതു മുന്നണി അധ്യക്ഷന്‍ സി.പി.എം നേതാവ് ബിമന്‍ ബോസ് വ്യക്തമാക്കി. സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് സഖ്യമാകാം. എന്നാല്‍ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നും ബിമന്‍ ബോസ് പറഞ്ഞു.

ബംഗാളില്‍ പൊതുശത്രുവായ തൃണമുല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ഏറെ നാളായി ചര്‍ച്ച നടക്കുകയായിരുന്നു.  ആര്‍.എസ്.പി, സി.പി.ഐ ഫോര്‍വേര്‍ഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികളുടെ യോഗത്തിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!