പുറത്താക്കിയവരെ കൂടെകൂട്ടിയ സി.പി.ഐക്കെതിരെ സി.പി.എം രംഗത്ത്

കൊച്ചി: ഉദയംപേരൂരില്‍ നിന്നും പുറത്താക്കിയവരെ പാര്‍ട്ടിയില്‍ അംഗമാക്കിയ സി.പി.ഐ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.എം രംഗത്ത്. ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സി.പി.ഐയില്‍ നിന്നും ഉണ്ടാകുന്നതെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങക്ക് പുറത്താക്കിയവരെ കൂട്ടുപിടിച്ച് ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്നും സി.പി.എം കുറ്റപ്പെടുത്തി. എറണാകുളം ജില്ലാ കമ്മിറ്റിയാണ് സി.പി.ഐയ്‌ക്കെതിരെ പ്രസ്താവന ഇറക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!