തത്കാലം ഒരു മുന്നണിയിലേക്കും ഇല്ലെന്ന് മാണി

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാന്‍ കെ എം മാണി. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് കെ എം മാണി ആരോപിച്ചു. തത്കാലം ഒരു മുന്നണിയിലേക്കും ഇല്ലെന്ന് മാണി അഭിപ്രായപ്പെട്ടു.

കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് മാണി കുറ്റപ്പെടുത്തി. കഴിഞ്ഞ 30 വര്‍ഷത്തെ യുഡിഎഫിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സംഭവന നല്‍കിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ആ പാര്‍ട്ടിയെ ഒറ്റപ്പെടുത്തുന്നതിനും അധിക്ഷേപിക്കുന്നതിനും ശത്രുക്കളോട് ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. കേരളാ കോണ്‍ഗ്രസ് നല്‍കിയ വിശ്വാസം തിരിച്ച് കിട്ടിയില്ലെന്നും മാണി കുറ്റപ്പെടുത്തി.

മുന്നണി വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായാണ് എടുത്തതെന്നും മാണി വ്യക്തമാക്കി. അന്ന് യുഡിഎഫ് രൂപീകരിക്കാനും ഇന്ന് മുന്നണി വിടാനും എടുത്ത തീരുമാനം ശരിയായിരുന്നു. മുന്നണിവിട്ട തങ്ങള്‍ ഒറ്റയ്ക്ക് നിന്ന് ശക്തിതെളിയിക്കും . കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കും. അതിന് തങ്ങള്‍ക്ക് പേടിയില്ല. നേരത്തെ തന്നെ ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. എന്‍ഡിഎയിലേക്ക് പോകുന്ന കാര്യം അജണ്ടയില്‍ ഇല്ലെന്ന് മാണി വ്യക്തമാക്കി. അവരുമായി കൂട്ടുകൂടുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!