ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11 .45 ഓടെയാണ് കുന്നുകുഴിയിലെ ഓഫീസിനു നേരെ ബൈക്കിലെത്തിയ സംഘം നാടന്‍ ബോംബ് എറിഞ്ഞത്. അക്രമത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞു മ്യൂസിയം എസ്‌ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!