ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി ദേശീയ കൗൺസിൽ പ്രത്യേക പ്രമേയം പാസാക്കി

കോഴിക്കോട്: കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി ദേശീയ കൗൺസിൽ പ്രത്യേക പ്രമേയം പാസാക്കി. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് പ്രമേയം അവതരിപ്പിച്ചത്. കൗൺസിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കി. പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദം ലോക സമൂഹത്തിന് ഭീഷണിയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഭീകരവാദത്തിനെതിരായ അന്തിമ വിജയം നമ്മുടേതാണ്. രാഷ്ട്രീയ പാർട്ടികളും രാജ്യത്തെ മുഴുവൻ ജനങ്ങളും ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി യോജിച്ച് നിൽക്കണമെന്നും പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. മുൻ ദേശീയ അധ്യക്ഷൻ നിതിൻ ഗഡ്കരി രാഷ്ട്രീയപ്രമേയം  അവതരിപ്പിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!