എസ്.എന്‍.ഡി.പി.- ആര്‍.എസ്.എസ്. ബന്ധത്തിണ് ഉമ്മന്‍ ചാണ്ടിയുടെ ഒത്താശ: പിണറായി

കോഴിക്കോട്: എസ്.എന്‍.ഡി.പി- ആര്‍.എസ്.എസ് ബന്ധത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒത്താശ ചെയ്യുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയാണ്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യു.ഡി.എഫിലെ നീക്കത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് തടഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വെള്ളാപ്പള്ളി അധിക്ഷേപിച്ചിട്ടും ആര്‍ക്കും മിണ്ടാട്ടമില്ലാത്തതിന് കാരണം ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണെന്നും പിണറായി ആരോപിച്ചു.

എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് ഭരണഘടന തയ്യാറാക്കിയത് യു.ഡി.എഫിലെ രാജന്‍ ബാബുവാണ്. താന്‍ എസ്.എന്‍.ഡി.പിയുടേയും എസ്.എന്‍ ട്രസ്റ്റിന്റേയും നിയമോപദേഷ്ടാവാണെന്നാണ് രാജന്‍ ബാബു പറയുന്ന കാരണം.

വെള്ളാപ്പള്ളിആര്‍..എസ്.എസ് ബന്ധത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. എസ്.എന്‍.ഡി.പിയുടെ സഹായം കൊണ്ട് മാത്രം കാര്യങ്ങള്‍ താന്‍ വിചാരിച്ചിടത്ത് എത്തില്ലെന്നായപ്പോളാണ് ഭരണത്തുടര്‍ച്ചയ്ക്കായി ആര്‍.എസ്.എസിന്റെ സഹായവും ഉമ്മന്‍ ചാണ്ടി തേടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!