ബിജു തൊടുത്ത അസ്ത്രം ലക്ഷ്യങ്ങളിൽ തറച്ചു

ബിജു തൊടുത്ത അസ്ത്രം ലക്ഷ്യങ്ങളിൽ തറച്ചു

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ, വി.എസ്. കലക്കിയ കുളത്തിലെ ഏതൊക്കെ മത്സ്യങ്ങളെ ആരൊക്കെ പിടിക്കും

biju politicsലക്ഷ്യം പലത്. ബിജു രമേശിന്റെ ആവനാഴിയിലെ അമ്പ് പല നെഞ്ചുകളിലും തറയ്ക്കുന്നു. കീഴ്‌വഴക്കങ്ങൾ മാറ്റി എഴുതി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഏതാനും നാളുകളായി കറങ്ങിയിരുന്നുത് ബി.ജെ.പിയെയും വെള്ളാപ്പള്ളി നടേശനെയും ചുറ്റിപ്പിയാണ്. എസ്.എൻ.ഡി.പി വോട്ടുകൾ ഒഴിച്ചുകൂടാനാവാത്തതാണെന്ന് അറിയാവുന്ന സി.പി.എം വിറളിപൂണ്ടതിൽ തെറ്റുപറയാനാകില്ല. കരുതലോടെ, അവസരം കാത്തിരുന്നു നീങ്ങിയ ഉമ്മൻ ചാണ്ടിയും കൂട്ടരും മറുവശത്ത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ വി.എം. സുധീരനെ വെള്ളാപ്പള്ളി കടന്നാക്രമിച്ചിട്ടും മൗനം വെടിയാതിരുന്നത് ഗ്രൂപ്പ്് വൈരത്തിന്റെ മാത്രം പേരിലല്ല.

സി.പി.എമ്മിനുവേണ്ടി വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് വി.എസ്്. അച്യുതാനന്ദൻ കലക്കിയ കുളത്തിലാണ് ബിജു രമേശ് മീൻ പിടിക്കാനിറങ്ങിയിരിക്കുന്നത്. വി.എസ്. തുറന്നുവിട്ട മൈക്രോ ഫൈനൻസ് തട്ടിപ്പ് ഭൂതത്തെ കുടത്തിലടയ്ക്കാൻ വെള്ളാപ്പള്ളി വല്ലാണ്ട് വെള്ളം കുടിക്കുന്നതിനിടെയാണ് സ്വാമി ശാശ്വതീകാനന്ദയുടെ ആത്മാവ് ഒപ്പം കൂടിയിരിക്കുന്നത്. ഗോകുലം ഗോപാലനും കൂട്ടർക്കുമൊപ്പം എസ്.എൻ.ഡി.പി യോഗത്തിൽ വെള്ളാപ്പള്ളിയെ എതിർത്തു പുറത്തുവന്ന ബിജു രമേശിനും കൂട്ടർക്കും ഒത്തുകിട്ടിയിരിക്കുന്നത് നല്ല സന്ദർശഭമാണ്.

വെള്ളാപ്പള്ളിയെ തറപറ്റിക്കാൻ പതിനെട്ടടവും പയറ്റുന്ന സി.പി.എമ്മിന് ശ്രീനാരായണീയരുടെ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ ഒരു പിടിവള്ളി, മൂന്നാം മുന്നണി നീക്കത്തെ അത് ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തൽക്കാലത്തേക്ക് തളർത്താം. തീർന്നില്ല ശാശ്വതീകാനന്ദയുടെ കൊലപാതകം വീണ്ടും സജീവമാക്കി ശ്രീനാരായണീയർക്കിടയിൽ ശ്രീനാരായണ ധർമ്മവേദിയുമായി ഗോകുലം ഗോപാലനും കൂട്ടർക്കും വീണ്ടും സജീവമാകാം. മാത്രവുമല്ല, ബാർകേസിലെ വെളിപ്പെടുത്തലുകൾ തനിക്കെതിരെ തിരിഞ്ഞ് സർക്കാരിലെ വമ്പന്മാരുടെ അടവുകൾക്ക് വരുനാളുകളിൽ തടയിടാനുള്ള വാതിലുകൾ തുറന്നു പിടിക്കണം… ബിജു തൊടുത്ത ബ്രഹ്മാസ്ത്രം ഇനി എവിടെയൊക്കെ കൊള്ളുമെന്ന് കാത്തിരുന്നു കാണാം.

എസ്.എൻ.ഡി.പി അടക്കമുള്ള ഹൈന്ദവ സംഘടനക െകൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് കളിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം ഇറങ്ങിത്തിരിച്ചപ്പോഴേ കൈപൊള്ളിയ സംസ്ഥാന ക്യാമ്പിലെ നേതാക്കൾ ചിരിക്കണോ കരയണോയെന്നറിയാത്ത നിലയിലാണ്. കാസർകോടു മുതൽ തിരുവനന്തപുരം വരെ വെള്ളാപ്പള്ളിയുടെ തേരോടിയാൽ ബി.ജെ.പി മൂന്നാം മുന്നണിക്കു കീഴിലാകുമോയെന്ന് ആശങ്ക അവർക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പം സംസ്ഥാനത്തെ വലിയ നേതാക്കൻമാർക്ക് ഹാർട്ടറ്റാക്കുണ്ടാകുന്നതാണ്. പരാജയപ്പെട്ടാൽ പിന്നീട് പാർട്ടി കസേരകളുണ്ടാകില്ലെന്ന് അവർക്കറിയാം. എന്നിരുന്നാലും വെള്ളാപ്പള്ളിയെയും കൂട്ടരെയും പിണക്കാരെ, ബുദ്ധിപൂർവ്വം പ്രാദേശിക ധാരണ പ്രഖ്യാപിച്ച് മുന്നോട്ട്.

വെള്ളാപ്പള്ളിയെ ആരും എഴുതി തള്ളുന്നില്ല. വളഞ്ഞിട്ട് ആക്രമിച്ചാലും കാര്യങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ നന്നായി അറിയാവുന്ന ആളാണ് വെള്ളാപ്പള്ളി. പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുക്കേണ്ട ബാധ്യതയും ഇപ്പോ ഓനാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!