പി.സി. ജോർജ് രാജിക്ക്, തിരികെ ഇടതു ക്യാമ്പിലേക്ക്

പി.സി. ജോർജ് രാജിക്ക്, തിരികെ ഇടതു ക്യാമ്പിലേക്ക്

കോp c georgeട്ടയം: അയോഗ്യനാക്കണമെന്ന് പരാതിയിൽ വാദം തുടരുന്നതിനിടെ പി.സി. ജോർ്ജ് രാജിക്ക്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇടതു ക്യാമ്പിൽ മടങ്ങിയെത്താനുള്ള ചർച്ചകൾ ജോർജ് തുടങ്ങി.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം നടക്കുന്ന സമയത്ത് വാദത്തിനെത്തണമെന്ന് പറയുന്നത് നീതി നിഷേധമാണെന്നാണ് ജോർജിന്റെ പക്ഷം. തന്നെ അയോഗ്യനാക്കണമെന്ന പരാതിയിൽ വാദം ഉന്നയിക്കുന്നതിന് സമയം അനുവദിച്ച 12ന് അവധി നൽകിയില്ലെങ്കിൽ രാജി നൽകാനാണ് ആലോചന.

രാജി വയ്ക്കാൻ തയ്യാറെടുക്കുന്നതിനിടെ, പി.സി ജോർജ്‌സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ സെക്രട്ടറി വി.എൻ വാസവൻ അടക്കമുള്ള നേതാക്കളുമായി നടത്തിയ ചർച്ചയിൽ സീറ്റ് ധാരണ ആയെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് സെക്യുലറിന് ഇടതു മുന്നണി പ്രവേശനം ലക്ഷ്യമിട്ടാണ് പി.സി ജോർജിന്റെ നീക്കം. പകരം മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!