കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്ര സമാപിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ് നിന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആരംഭിച്ച കേരളയാത്ര ശംഖുംമുഖം കടപ്പുറത്ത് സമാപിച്ചു. യാത്രാനായകനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, മന്ത്രി രമേശ് ചെന്നിത്തല എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

നരേന്ദ്രമോഡി കേരളത്തില്‍ തെക്കുവടക്ക് എത്ര യാത്രകള്‍ നടത്തിയാലും ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്ന് എ.കെ ആന്റണി പറഞ്ഞു. മുസ്ലീലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്നയോഗം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ മാതാവും സഹോദരനും ചടങ്ങില്‍ പങ്കെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!