ബംഗാള്‍ സഖ്യ തീരുമാനം കേരളത്തില്‍ ആയുധമാകുന്നു… നേതാക്കള്‍ക്ക് തലവേദന, പരസ്യമായി എതിര്‍ത്ത് സി.പി.എം നേതാക്കള്‍, നേട്ടം കൊയ്യാന്‍ ബി.ജെ.പി

political-parties-600തിരുവനന്തപുരം: ബംഗാളിലെ സി.പി.എം കോണ്‍ഗ്രസ് കൂട്ടുകെട്ട് നീക്കം കേരള ഘടകങ്ങള്‍ക്ക് പുതിയ തലവേദന. കൂട്ടുകെട്ടിനെ തുറന്നുകാട്ടി നേട്ടം കൊയ്യാന്‍ തയാറെടുത്ത് ബി.ജെ.പി.

തൃണമുല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ഇടതു പാര്‍ട്ടികള്‍ കൂട്ടുകൂടുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍. ബംഗാളിലെ നേതാക്കള്‍ സഖ്യത്തിനായി ശക്തമായി നിലകൊള്ളുമ്പോള്‍ സി.പി.എം ദേശീയ നേതൃത്വത്തിന് പുതിയ തലവേദന മാത്രമല്ല, ബലപരീക്ഷണം കൂടിയായി വിഷയം മാറുകയാണ്. കേന്ദ്രകമ്മിറ്റിയും പി.ബിയിലും അനുകൂല തീരുമാനമുണ്ടായാല്‍, അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുക കേരള ഘടകത്തിനായിരിക്കും.

ബംഗാളില്‍ നില മെച്ചപ്പെടുത്താന്‍ മാത്രം നടത്തുന്ന സഖ്യത്തെ എതിര്‍ത്ത് സി.പി.എം കേരള നേതാക്കള്‍ ശക്തമായി തന്നെ രംഗത്തുണ്ട്. കേരളത്തിലെ വിജയസാധ്യതയെ നീക്കം തകര്‍ക്കുമെന്നാണ് ഇവരുടെ ആശങ്ക. നീക്കത്തെ പരസ്യമായി എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലും ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായമാണ്. സഖ്യം രൂപപെട്ടാല്‍ അത് കേരളത്തില്‍ ഭരണ തുടര്‍ച്ചയ്ക്ക് അവസരമൊരുങ്ങുമെന്ന് വാദിക്കുന്ന നേതാക്കളും കോണ്‍ഗ്രസിലുണ്ട്. വോട്ടു ചോര്‍ച്ച തടയാനാകുമെന്നും ഇവര്‍ വാദിക്കുന്നു. അതേസമയം, ശക്തമായ തൃകോണ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ പരീക്ഷണങ്ങള്‍ക്കു നില്‍ക്കരുതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്.

തീരുമാനം എന്തായാലും വിഷയം കേരളത്തില്‍ സജീവ ചര്‍ച്ചയാക്കാനുള്ള തീരുമാനത്തിലാണ് ബി.ജെ.പി. ഇരു വിഭാഗങ്ങളില്‍ നിന്നും നല്ലൊരു ശതമാനം വോട്ട് ഇതിലൂടെ സ്വരൂപിക്കാനാകുമെന്ന പ്രതീക്ഷയിലാണ നേതൃത്വം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!