ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നവരാണ് മറ്റുള്ളവരെ ദേശദ്രോഹികളെന്ന് വിളിക്കുന്നതെന്ന് യെച്ചൂരി

pinarai marchതിരുവനന്തപുരം: ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നവരാണ് മറ്റുള്ളവരെ ദേശദ്രോഹികളെന്ന് വിളിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ കായികമായി നേരിടുകയാണ്. സി.പി.എം കേന്ദ്ര ഓഫീസിന് നേരെയുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പര പൂരകങ്ങളാണ്. കോണ്‍ഗ്രസിന്റെ അഴിമതിയാണ് ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചതെന്നും യെച്ചൂരി പറഞ്ഞു


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!