സ്‌ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡം : കോണ്‍ഗ്രസ്‌ ചര്‍ച്ച ഇന്ന്‌ ഡല്‍ഹിയില്‍

congressതിരുവനന്തപുരം : ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ്‌ ചെന്നിത്തല എന്നിവര്‍ ഇന്നു വൈകിട്ട്‌ അഞ്ചിന്‌ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമാകും. ഭരണത്തുടര്‍ച്ചയാണു ലക്ഷ്യമെങ്കില്‍ ആരോപണവിധേയരും കളങ്കിതരും മാറിനില്‍ക്കണമെന്ന അഭിപ്രായം ശക്‌തമാണെന്ന്‌ കെ.പി.സി.സി. ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ്‌ സൂചന.

സ്‌ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡം സംബന്ധിച്ച്‌ സംസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ നേതൃത്വം യോജിപ്പിലെത്തിയിട്ടില്ല. ഡി.സി.സികളും പ്രാദേശിക നേതാക്കളും സ്വന്തം നിലയില്‍ ഘടകകക്ഷികളുടെ മണ്ഡലം ഏറ്റെടുക്കാന്‍ നടക്കുന്ന നീക്കം മുന്നണിയില്‍ കടുത്ത അതൃപ്‌തി ഉണ്ടാക്കിയിട്ടുമുണ്ട്‌.  കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സംസ്‌ഥാനത്ത്‌ തെരഞ്ഞെടുപ്പിന്റെ ചുമതലയുളള ഗുലാംനബി ആസാദ്‌, പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി എന്നിവര്‍ ചര്‍ച്ചയ്‌ക്കുണ്ടാകും. സംസ്‌ഥാനം സന്ദര്‍ശിച്ച്‌ ഗുലാംനബി ആസാദ്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്‌ഥാനത്തിലാണ്‌ ചര്‍ച്ച നടക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!