ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസ സീറ്റ് ചര്‍ച്ച തുടങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണയ്ക്ക് കളമൊരുങ്ങി. കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. എല്ലാ മതേതര ജനാധിപത്യ ശക്തികളുമായും സഹകരണത്തിന് തയാറാണെന്ന് വ്യക്തമാക്കുന്ന ഹൈക്കമാന്‍ഡ് പ്രസ്താവന പുറത്തുവന്നു. പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ ആദിര്‍ ചൗദരിയാണ് പ്രസ്താവന ഇറക്കിയത്.

കോണ്‍ഗ്രസ് സി.പി.എം സഖ്യത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയിലും ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് പോളിറ്റ് ബ്യൂറോയുടെ നിരീക്ഷണത്തിലുള്ള ധാരണയെന്ന ആശയം അംഗീകരിക്കപ്പെട്ടത്. സിപിഎം കോണ്‍ഗ്രസുമായി സീറ്റു വിഭജന ചര്‍ച്ചകളും ആരംഭിച്ചു. കോണ്‍ഗ്രസിന് 70 മുതല്‍ 80 വരെ സീറ്റ് നല്‍കാമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!