സര്‍ക്കാരിനെ വഴിപ്പെടുത്താനാണ് ഉദ്ദേശ്യമെങ്കില്‍ അതിന് തയ്യാറല്ലെന്ന് പിണറായി

സര്‍ക്കാരിനെ വഴിപ്പെടുത്താനാണ് ഉദ്ദേശ്യമെങ്കില്‍ അതിന്  തയ്യാറല്ലെന്ന് പിണറായി

തിരുവനന്തപുരം: ഏതെങ്കിലും രൂപത്തിലുള്ള സമരരൂപം പ്രഖ്യാപിച്ച് സര്‍ക്കാരിനെ വഴിപ്പെടുത്താനാണ് ഉദ്ദേശ്യമെങ്കില്‍ അതിന്  തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഐഎഎസ് ഉദ്യോഗസ്ഥരെ അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കേരള ചരിത്രത്തില്‍ ആദ്യമായാണ് ഐഎഎസ് ഓഫീസര്‍മാര്‍ പ്രത്യേക രീതിയില്‍ യോഗം ചേര്‍ന്ന് സമരരൂപം എന്ന് വിശേഷിപ്പിക്കാവുന്ന പരിപാടി. സര്‍ക്കാര്‍ ഇതിനെ ഗൗ
രവത്തോടെയാണ് കാണുന്നത്. ഇതിനിടയാക്കിയ പ്രശ്നം വിജിലന്‍സ് അന്വേഷണമാണ്. വിജിലന്‍സ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല.
നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടക്കണമെന്നതാണ് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കേരളത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആദ്യത്തേതല്ല. എഫ്ഐആറിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ഒരുവിഭാഗം ഐഎഎസുകാര്‍ യോഗം ചേര്‍ന്ന് പ്രത്യേക സമരരൂപം പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!