തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അതൃപ്തി

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിയേക്കുള്ള വഴി ഇനിയും നികത്തുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അതൃപ്തി.  മുഖ്യമന്ത്രി  തോമസ് ചാണ്ടിയെ അതൃപ്തി അറിയിച്ചു.  മന്ത്രിസഭാ യോഗത്തിനുശേഷം മുറിയില്‍ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.  ജനജാഗ്രതാ യാത്രയിലെ വെല്ലുവിളി ഇടതു മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. നിയമം ആരു ലംഘിച്ചാലും സംരക്ഷിക്കരുതെന്നാണ് നിലപാടെന്ന് സി.പി.ഐ  വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!