പിണറായി മുഖ്യമന്ത്രി, സത്യപ്രതിജ്ഞ അടുത്ത ആഴ്ച

പിണറായി മുഖ്യമന്ത്രി, സത്യപ്രതിജ്ഞ അടുത്ത ആഴ്ച

Pinarayi Vijayan

തിരുവനന്തപുരം: പിണറായി വിജയന്‍ അടുത്ത മുഖ്യമന്ത്രി. പിണറായിയെ നിയമസഭാ കക്ഷി നേതാവായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.

പ്രായവും അതുമൂലമുള്ള അവശതകളും കൊണ്ടാണ് വി.എസിനെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന് യെച്ചൂരി വിശദീകരിച്ചു. വി.എസിനെ കേരളത്തിലെ പാര്‍ട്ടിയുടെ ഫിദല്‍ കാസ്‌ട്രോയെന്നും യെച്ചൂരി വിശേഷിപ്പിച്ചു.

ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വി.എസിനെ അറിയിക്കുകയും ചെയ്തു. അതൃപ്തി അറിയിച്ച വി.എസ്. എന്നാല്‍ പരസ്യ പ്രതികരണത്തിനടക്കം മുതിര്‍ന്നില്ല. വി.എസിനെ പത്രസമ്മേളനത്തില്‍ പങ്കെടുപ്പിക്കാനായത് യെച്ചൂരിയുടെ വിജയമായി. അടുത്ത ആഴ്ചയില്‍ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും. അടുത്ത ദിവസങ്ങളില്‍ ഇടതു മുന്നണി യോഗവും പാര്‍ട്ടി നേതൃയോഗങ്ങളും ചേര്‍ന്ന് മന്ത്രിമാരെ അടക്കം നിശ്ചയിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!