കോളജ് അധ്യാപകര്‍ക്ക് 1,000 മുതല്‍ 50,000 വരെ ശമ്പള വര്‍ദ്ധന

ഡല്‍ഹി: കോളജ് അധ്യാപകരുടെ ശമ്പളത്തില്‍ 10,000 മുതല്‍ 50,000 രൂപവരെ വര്‍ദ്ധനവിന് അംഗീകാരം. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധനവ് നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളിലെ അധ്യാപകരോടുള്ള കടമ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ഏഴാം ശമ്പള കമ്മിഷന്‍ ശിപാര്‍ശയ്ക്കനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. 43 കേന്ദ്ര സര്‍വകലാശാല, 329 സംസ്ഥാന സര്‍വകലാശാല, 12,912 സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് കോളജുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്കാണ് വര്‍ദ്ധ ഗുണം ചെയ്യുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!