അവിശ്വാസ പ്രമേയം ഇന്നും പരിഗണിച്ചില്ല, പ്രത്യേക പദവി ആവശ്യപ്പെട്ട് ബീഹാറും രംഗത്ത്

0

ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ നോട്ടിസ് ഇന്നും ലോക്‌സഭ പരിഗണിച്ചില്ല. പ്രതിപക്ഷ ബഹളം ചൂണ്ടിക്കാട്ടി ലോക്‌സഭ ഇന്നും പിരിഞ്ഞു. പ്രമേയം പരിഗണിക്കാത്തതാണ് ഇന്ന് ലോക്‌സഭയെ കലുഷിതമാക്കിയത്. ടി.ഡി.പി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പിമാര്‍ ബഹളം തുടര്‍ന്നതോടെ  രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞിട്ടുണ്ട്. അതേസമയം, ബീഹാറിനു പ്രത്യേക പദവി ആവശ്യപ്പെട്ട് ബീഹാറും രംഗത്തെത്തി. വിഷയത്തില്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് പപ്പു യാദവ് എം.പിയാണ് നോട്ടീസ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here