വിദഗ്ധ മെഡിക്കല്‍ സംഘങ്ങള്‍ കൊല്ലത്തേക്ക്, പ്രധാനമന്ത്രി ഉച്ചയ്ക്ക് എത്തും, മന്ത്രിസഭാ യോഗം കൊല്ലത്ത്

വിദഗ്ധ മെഡിക്കല്‍ സംഘങ്ങള്‍ കൊല്ലത്തേക്ക്, പ്രധാനമന്ത്രി ഉച്ചയ്ക്ക് എത്തും, മന്ത്രിസഭാ യോഗം കൊല്ലത്ത്

kambam 5കൊല്ലം: പ്രഥമ പരിഗണന, പരവുര്‍ വെടിക്കെട്ട് അപകടത്തില്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ചികിത്സ നല്‍കാന്‍. 15 അംഗ മെഡിക്കല്‍ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയോടെ കേരളത്തിലെത്തും. മരുന്നും രക്തവുമായി കര്‍ണാടകയില്‍ നിന്നുള്ള വിദഗ്ധരും ഇന്നുതന്നെ കേരളത്തിലെത്തും.

മരുന്നുമായി നാവിക സേനയുടെ രണ്ട് കപ്പലുകള്‍ കൊല്ലത്തേക്ക് തിരിച്ചു. എയര്‍ഫോഴ്‌സിന്റെ ഏഴ് ഹെലികോപ്ടറുകള്‍ വിട്ടു നല്‍കും. ഉച്ചയോടെ സംസ്ഥാന മന്ത്രിസഭ കൊല്ലത്ത് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും.

ഏതുതരം അന്വേഷണം പ്രഖ്യാപിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൊല്ലം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള, വിദഗ്ധ ചികിത്സ ആവശ്യമായവരെ മറ്റു ജില്ലകളിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി. ഇതിനായി വിവിധ ആശുപത്രികളിലെ ആധുനിക സൗകര്യമുള്ള ആംബുലന്‍സുകള്‍ ലഭ്യമാക്കും. സ്വകാര്യ ആംബുലന്‍സ സര്‍വീസുകളും രംഗത്തുണ്ട്. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇന്നു തന്നെ കൊല്ലത്തെത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!