കള്ളപ്പണവും പ്രതിയെയും രക്ഷിച്ച് കൂട്ടാളികള്‍, മഫ്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പൊരുതുന്നത് നോക്കിനിന്ന് ജനം

പാറശാല: പോലീസ് പിടികൂടിയ കുഴല്‍പ്പണ സംഘത്തിലെ അംഗത്തെയും പണവും കൂട്ടാളികള്‍ മോചിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങള്‍. കുഴിത്തുറയില്‍ വാഹനപരിശോധന നടക്കവേ ഇരുചക്ര വാഹനം പോലീസിനെ വെട്ടിച്ച് കടന്നു. തമിഴ്‌നാട് പോലീസിലെ പുതുക്കട എസ്.ഐ. റോബര്‍ട്ട് ബൈക്കില്‍ വാഹനത്തെ പിന്തുടര്‍ന്നു. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇഞ്ചിവിളയില്‍ വെച്ച് വാഹനമോടിച്ചിരുന്നയാളെ റോബര്‍ട്ട് പിടികൂടി. ബാഗിലുണ്ടായിരുന്ന രണ്ടു കോടിയോളം രൂപയും കണ്ടെടുത്തു. വിവരം മേലധികാരികളെ അറിയിക്കുന്നതിനിടെ, മൂന്നു ബൈക്കുകളിലായി എത്തിയ യുവാക്കള്‍ പ്രതിയെ മോചിപ്പിച്ചു. മഫ്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചറിയാത്തതു മൂലം നാട്ടുകാര്‍ പണമടങ്ങുന്ന ബാഗ് സൂക്ഷിക്കാനോ ഇയാളെ സഹായിക്കാനോ തയാറായില്ല. അപ്രതിക്ഷിതമായി ഇതിലെ എത്തിയ തമിഴ്‌നാട് മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു കണ്ട് ഇവരെയും മര്‍ദ്ദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ പാറശാല പോലീസില്‍ പരാതിപ്പെട്ടെങ്കിലും തമിഴ്‌നാട് പോലീസ് ഇതിനു തയാറായിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!