കേന്ദ്രമന്ത്രിക്ക് അടക്കം കള്ളപ്പണം, രാജ്യത്തെ 714 കള്ളപ്പണക്കാരുടെ പട്ടിക പറുത്ത്

കേന്ദ്രമന്ത്രിക്ക് അടക്കം കള്ളപ്പണം, രാജ്യത്തെ 714 കള്ളപ്പണക്കാരുടെ പട്ടിക പറുത്ത്

ഡല്‍ഹി: കള്ളപ്പണക്കാരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി എം.പിയും. ജര്‍മന്‍ ദിനപത്രമായ് സെസ്യൂഡെ സീറ്റങ്ങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റനാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ അന്വേഷത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരില്‍ പുറത്തുവിട്ടിട്ടുള്ള വിശദാംശങ്ങളില്‍ 714 ഇന്ത്യക്കാരാണുള്ളത്.
13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. 2 ജി സ്‌പെക്ട്രം ഇടനിലക്കാരി നീരാ റാഡിയ, സിനിമാ താരം സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത, അമിതാഭ് ബച്ചന്‍, സണ്‍ ടിവി, എസ്സാര്‍- ലൂപ്, എസ്.എന്‍.സി ലാവ്‌ലന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ പേരുകളാണ് പുറത്തുവന്നിട്ടുള്ളത്.
ആഗോള തലത്തില്‍ അമേരിക്ക, റഷ്യ തുടങ്ങിയ രാഷ്ടങ്ങളുടെ തലവന്‍മാരെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നാലാമത്തെ പട്ടികയാണ് ഐ.സി.ഐ.ജെ ഇപ്പോള്‍ പുറത്തുവിടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!