വേദി പങ്കിട്ട സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ഫലസ്തീന്‍

ഡല്‍ഹി: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദുമായി പാകിസ്താനിലെ ഫലസ്തീന്‍ സ്ഥാനപതി വലീദ് അബു അലി വേദി പങ്കിട്ട സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ഫലസ്തീന്‍. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും ഉചിതമായ നടപടി കൈകൊള്ളുമെന്നും ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.  സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തിയിരുന്നു. സംഭവത്തോടനുബന്ധിച്ച് വാലിദ് അബു അലിയെ പാകിസ്താനില്‍ നിന്നും ഫലസ്തീന്‍ തിരിച്ചുവിളിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!