ഓണക്കാലത്ത് റെക്കോഡ് മദ്യവില്‍പന

തിരുവനന്തപുരം: ഓണക്കാലത്ത് കേരള ബിവറേജസ് കോര്‍പറേഷന് റെക്കോഡ് മദ്യവില്‍പന. ഉത്രാട ദിനത്തില്‍ മാത്രം വിറ്റത് 71.1 കോടിയുടെ മദ്യം. കഴിഞ്ഞ കൊല്ലം ഇത് 51.51 കോടിയായിരുന്നു. അത്തം മുതല്‍ ഉത്രാടം വരെയുള്ള ദിവസങ്ങളില്‍ വില്‍പന 440.6 കോടിയിലേയ്ക്ക് കുതിച്ചു. കഴിഞ്ഞവര്‍ഷം ഇത് 411.14 കോടി ആയിരുന്നു. 29.46 കോടിയുടെ വര്‍ധനവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!