ഏലം കമ്പനിയുടെ 28 ലക്ഷത്തിന്റെ കള്ളപ്പണം കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ പിടികൂടി; കമ്പനി മുന്‍ എം.എല്‍.എ അഡ്വ. ഇ.എം ആഗസ്തിയുടെത്‌

old-notesഇടുക്കി: ഏലം കമ്പനിയുടെ 28 ലക്ഷത്തിന്റെ കള്ളപ്പണം കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ പിടികൂടി. ബുധനാഴ്ച രാത്രിയാണ് ഇടുക്കി എസ്.പി നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം, തമിഴ്‌നാട്ടില്‍ നിന്നു പിക്ക് അപ്പ് വാനില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കള്ളപ്പണം പിടികൂടിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖയും വാഹനത്തിലുണ്ടായിരുന്നില്ല. കെ.എല്‍-45 കെ 3987 പിക്ക് വാന്‍ കസ്റ്റഡിയില്‍ എടുത്തു.

വാനിലുണ്ടായിരുന്ന കല്ലാര്‍ താന്നിമൂട് ക്രോറ്റുകുന്നേല്‍ ബൈജു (35), പാമ്പാടുംപാറ അന്യാര്‍തൊളു ജ്യോതിഭവനില്‍ നിഷാന്ത് (22) എന്നിവരെ പിടികൂടി. ഇവര്‍ക്കെതിരെ 102 സി.ആര്‍ പിസി പ്രകാരം കേസെടുത്തു. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
പിക്ക് അപ്പ് വാന്‍ ഷെഫീഖ് എന്നയാളുടേതാണ്. സുഗന്ധഗിരി സ്‌പൈസസ് പ്രമോട്ടിങ് ആന്റ് ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കള്ളപ്പണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.  കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും സ്‌പൈസസ് ബോര്‍ഡ് ദേശീയ വൈസ് ചെയര്‍മാനും ഇടുക്കി ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. ഇ.എം ആഗസ്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!