ആശ്വാസവാക്കുകളുമായി വി.എസ് പൂന്തുറയില്‍

പൂന്തുറ: ഓഖി ദുരന്തം വിതച്ച മേഖലകളില്‍ ആശ്വാസവാക്കുമായി ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. മത്സ്യതൊഴിലാളികളുടെ ദു:ഖത്തില്‍ പങ്കു ചേര്‍ന്ന അദ്ദേഹം, കഴിഞ്ഞ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കാണാതായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് മനസിലാക്കിയ കാര്യങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കുമെന്ന് വി.എസ്. പറഞ്ഞു. സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധമുയര്‍ന്ന സ്ഥലത്ത് വി.എസിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!