നാളെ രാവിലെ വരെ കാലാവസ്ഥ തുടരും, രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി

നാളെ രാവിലെ വരെ കാലാവസ്ഥ തുടരും, രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ രാവിലെ വരെ സംസ്ഥാനത്ത് കാലാവസ്ഥ ഇത്തരത്തില്‍ തുടരും. ചുഴലിക്കാറ്റ് ഇപ്പോള്‍ 200 കി. മീറ്റര്‍ ദൂരത്തേക്ക് നീങ്ങിയിട്ടുണ്ട്. 70 കി. മീറ്ററാണ് ഇപ്പോള്‍ ചുഴലിയുടെ വേഗത. കാറ്റ് ഉള്‍ക്കടലിലേക്ക് നീങ്ങിയ നിലയ്ക്ക് കരയില്‍ അനുഭവപ്പെടുന്ന കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനത്തിന് മത്സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും രക്ഷാ പ്രവര്‍ത്തനത്തില്‍ വിശ്വാസമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സര്‍ക്കാരിന് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നത്. ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചു. ഏഴോളം കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളാണിവ.
കടലില്‍ അകപ്പെട്ട 33 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. 33 വള്ളങ്ങളിലുള്ള തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, തൊഴിലാളികള്‍ വള്ളം ഉപേക്ഷിച്ച് കപ്പലില്‍ കയറാന്‍ തയാറാകുന്നില്ല. ഭക്ഷണം ലഭിച്ചാല്‍ മതിയെന്നും കടലില്‍ തുടരാമെന്നുമാണ് ഇവരുടെ നിലപാട്. ഇതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!