നിര്‍മ്മലാ സീതാരാമനെ അവര്‍ കേട്ടു, കടകംപള്ളിക്കും മേഴ്‌സിക്കുട്ടിക്കുമെതിരെ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനൊപ്പം പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിലെത്തിയ സംസ്ഥാന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ. മെഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. കേന്ദ്രമന്ത്രി പ്രസംഗിക്കുന്നതിനിടയിലും തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍ നിന്ന് സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. രക്ഷാ പ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായും അധികൃതര്‍ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്തിയില്ലെന്നും ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം. അതേസമയം, നിര്‍മലാ സീതാരാമന്റെ അഭ്യര്‍ത്ഥന മാനിച്ച് ജനങ്ങള്‍ ശാന്തരായി. 15 മിനിറ്റോളം മന്ത്രി ജനങ്ങളുമായി സംസാരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!