എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു

തളിപ്പറമ്പ്: എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശി എന്‍.വി. കിരണിനാണ് (19) കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലോടെയാണ് ആക്രമണം. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്. ബി.ജെ.പിക്കാരാണ് സംഭവത്തിനു പിന്നിലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 15 അംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!