നഴ്‌സുമാരുടെ സമരം മാറ്റിവച്ചു

നഴ്‌സുമാരുടെ സമരം മാറ്റിവച്ചു

തൃശൂര്‍: തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന നഴ്‌സുമാരുടെ സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ നീട്ടിവെക്കുന്നതായി യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെയും ഹൈക്കോടതി നിര്‍ദേശിച്ചതിന്റെയും പശ്ചാത്തലത്തിലാണ് നടപടി. 19ന് നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍( യു.എന്‍.എ) അറിയിച്ചു. എന്നാല്‍, 21 ലെ സെക്രട്ടേറിയറ്റ് സമരത്തില്‍ നിന്നു പിന്‍മാറുന്ന കാര്യത്തില്‍ 19ലെ ചര്‍ച്ചയ്ക്കു ശേഷം മാത്രമേ തീരുമാനമുണ്ടാകൂ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!